തപാൽ

ലാപ്‌ട്ടോപ്പിൽ

പ്രപഞ്ചം

തെളിയുന്ന കാലത്ത്‌

തപാലാപ്പീസുകളെ

ആരും

ഓർക്കാതായി.

പണ്ട്‌,

പ്രണയവും

കാരുണ്യവും

ഭ്രാന്തും നിറഞ്ഞ

തപാൽക്കെട്ടുമായി

കടന്നുവരാറുളള…

നാം ആദരവോടെ,

കാത്തിരിക്കുമായിരുന്ന

ശിപായിയോട്‌

ഇപ്പോൾ പുഞ്ചിരിക്കുകപോലും

ചെയ്യാതായി.

ഇ-മെയിൽ ഐ.ഡിയോ

സെല്ലുലാറോ

ഇല്ലാത്തവർ

ചങ്ങാതിമാരേ

അല്ലാതായി.

Generated from archived content: poem15_mar.html Author: sk_

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here