“ഈ വീട്ടിൽ ഒരഞ്ചുരൂപ തികച്ചെടുക്കാനില്ല സീമേ” പപ്പേടത്തി വിതുമ്പിക്കരയുന്ന കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി. ഒരുവിധം പപ്പേടത്തിയെ പറഞ്ഞാശ്വസിപ്പിച്ച് ഞാൻ വീട്ടിലേയ്‌ക്ക് മടങ്ങി.
ഭർത്താവ് ജോലി കഴിഞ്ഞെത്തിയപ്പോൾ ഞാൻ പപ്പേടത്തിയുടെ വിവരങ്ങൾ പറഞ്ഞു. “ഉണ്ടെങ്കിൽ ഒരു നൂറ് രൂപയെങ്കിലും അഡ്‌ജസ്‌റ്റ് ചെയ്‌തുകൊടുക്കണം. വീട്ടിലേക്കൊറ്റ സാധനമില്ലത്രെ.” “ഞാനങ്ങട്ട് ബാലേട്ടനെ കാണാൻ പോണ്‌ണ്ട്. നോക്കട്ടെ, അത്ര അത്യാവശ്യമെങ്കിൽ ബാലേട്ടൻ പറയാതിരിക്കില്ല” എന്ന് ഭർത്താവ്.
ബാലേട്ടനെ കാണാൻ പോയി മടങ്ങിവന്ന് ഭർത്താവു പറഞ്ഞു. ‘നീ പറഞ്ഞതുളളതാടീ.’ അവരുടെ കൈയിൽ കാശ് ഒന്നുമുണ്ടാകാൻ വഴിയില്ല. ഉളളതെല്ലാം കൂടി പെറുക്കിക്കൊടുത്ത് ഡബിൾ ഡോറുളള ഒരു വലിയ ഫ്രിഡ്‌ജ് മേടിച്ചിട്ടുണ്ടേ. അത് കൊണ്ടുവന്നവകയിൽ വണ്ടിക്കാരന് കൊടുക്കാനുളള ചില്ലറ അഞ്ചുരൂപ എന്റേന്ന് മേടിച്ചാ ബാലേട്ടൻ കൊടുത്തത്“ മൂക്കത്ത് വിരൽ വയ്‌ക്കുവാൻ കൂടി മറന്ന് ഞാൻ നിന്നുപോയി.
Generated from archived content: story2_oct.html Author: siva_jeeva