പണിതീരാത്ത വീടുകൾ സഫലമാകാത്ത സ്വപ്‌നങ്ങളാണെന്നവർ പറഞ്ഞു. സഫലമാകാത്ത സ്വപ്‌നങ്ങളിൽ ഒരു പണിതീരാത്ത വീടുണ്ടാകാം. എന്നാലും ഞാനതിനെ സ്‌നേഹിക്കുന്നു. എനിക്ക് പ്രതീക്ഷയുടെ പ്രതീകങ്ങളാണവ. പുതിയ ഒരുപാട് സ്വപ്‌നങ്ങളുടെ ഉറവിടം. സ്വപ്‌നങ്ങൾ സഫലമാകുന്ന പ്രയത്‌നങ്ങളുടെ തുടക്കം. പണിതീരാത്ത എന്റെ ഒരു സ്വപ്‌നം സാമ്പത്തിക പ്രതിസന്ധിയിൽ പൂർത്തിയാക്കാനാകാതെ വില്‌ക്കേണ്ടിവന്നപ്പോൾ ഞാൻ ദുഃഖിച്ചിരുന്നോ? ആവോ! പണിതീരാത്ത മറ്റൊരു സ്വപ്‌നത്തിനുളളിൽ ഞാനെന്റെ അവസാന ശ്വാസത്തിനായി എരിപിരികൊളളുമ്പോഴും സഫലമാകുന്ന സ്വപ്‌നങ്ങളാണ് എനിക്കുചുറ്റും.
Generated from archived content: story2_mar.html Author: siva_jeeva