കേശവനും കുടുംബവും ബുദ്ധമത വിശ്വാസികളായി. കേശവനും ഭാര്യ ജാനകിയും മകൻ കണ്ണനുമടങ്ങുന്ന കുടുംബമായിരുന്നു കേശവന്റേത്. സന്തുഷ്‌ടകരമായ ജീവിതം. അല്ലലെന്തെന്നറിയാതെ അവർ ജീവിച്ചു. ഭൂമിയിലെ ദുരിതങ്ങളെപ്പറ്റി മകൻ കണ്ണനെ അവർ അറിയിച്ചില്ല. മകന് പതിനേഴ് വയസ്സിനോടടുത്ത പ്രായം. മകന് ജീവിതത്തോട് ആകപ്പാടെ വിരക്തി. കേശവനും ജാനകിയും മകന്റെ അസുഖത്തെപ്പറ്റി മനസ്സിലായി. അവർ ഉടനെ തന്നെ സുന്ദരിയായ സുനന്ദയെക്കൊണ്ടു കണ്ണനെ വിവാഹം കഴിപ്പിച്ചു. കല്യാണം കഴിഞ്ഞതോടെ കണ്ണന്റെ അസുഖം ക്രമേണ കുറഞ്ഞുകുറഞ്ഞു വന്നു.
Generated from archived content: story2_mar9.html Author: sathyanath_j_othora