മാനം കാത്ത വിലാപത്തിന്റെ
കുളമ്പടിയൊച്ചയാണ് നാം കേട്ടത്
അനാഥന്റെയും അനാഥയുടെയും
നഷ്ട സ്വപ്‌നങ്ങളുടെ ചേതനയറ്റ
വികാരം മാത്രം രാത്രിയില്‍ കൂട്ടിനുണ്ടായിരുന്നു
വിധി വിതച്ചുകൊടുത്ത അരക്ഷിതാവസ്ഥ
പാകം ചെയ്തു മകന് തിന്നാന്‍ കൊടുത്ത്
വിധിയും വിധവയും മകനെ വളര്‍ത്തി
മനോധൈര്യത്തെ വരിഞ്ഞു കെട്ടി
ആത്മ ബന്ധത്തിന്റെ മുന്നില്‍വച്ച്
സ്‌നേഹം തിളപ്പിച്ച് കോരിക്കൊടുത്ത്
തളര്‍ന്ന അമ്മയെ മകന്‍ വളര്‍ത്തി.
Generated from archived content: poem4_june4_13.html Author: sasthamkotta_rahim