പെണ്ണ്‌

‘പെണ്ണുകാണൽ’ ചടങ്ങാണ്‌ നടന്നിരുന്നത്‌. സ്‌ത്രീധനമായി കൊടുക്കേണ്ട സ്വർണ്ണത്തെക്കുറിച്ചും പണത്തെക്കുറിച്ചും സംസാരിക്കുകയും, ഏകദേശ ധാരണയിൽപ്പോലും എത്താനാവാതെ വിഷമിക്കുകയുമായിരുന്നു അപ്പോൾ ഉമ്മറത്തിരുന്നവർ.

അതിനിടയിലേക്കാണ്‌ അമ്മയുടെ അകമ്പടിയോടെ സ്വപ്‌നങ്ങൾ കൊരുത്ത മനസ്സുമായി ‘പെണ്ണ്‌’ കടന്നുവന്നത്‌. ചായപ്പാത്രങ്ങൾ ടീപോയിൽ വച്ച്‌ കാൽനഖംകൊണ്ട്‌ ചിത്രംവരച്ചു നിന്നപ്പോൾ അവൾ അറിഞ്ഞു ‘ആരുടേയും ശ്രദ്ധ തന്നിലേക്കല്ല.’

പൊന്നുരുക്കുന്നിടത്തേക്ക്‌ അറിയാതെ കയറിവന്ന പൂച്ചയെപ്പോലെ പരിഭ്രമിച്ച്‌ അവൾ പൊടുന്നനെ പിറകോട്ട്‌ വലിഞ്ഞു. പതിവുപോലെതന്നെ….

Generated from archived content: story4_july.html Author: saskumar_sopanath

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here