ഉളളിൽ നിറയെ വ്യഥകളുമായി സിദ്ധാർത്ഥൻ എഴുന്നേറ്റു.
അഗാധമായ നിദ്രയിൽ വിലയിച്ചുകിടന്ന ഭാര്യയേയും മകനേയും അയാൾ ഒരുനിമിഷം തിരിഞ്ഞുനോക്കി. അവരെ ആ രാത്രിയിൽ തനിച്ചാക്കിപ്പോകുന്നതിൽ അയാൾ വിഷമിക്കുകയായിരുന്നു.
പക്ഷെ പോകാതിരിക്കാൻ കഴിയുമായിരുന്നില്ല. “ഞാൻ പോകുന്നു…മുക്തിയുടെ വഴിതേടി പോകുന്നു….‘ അയാൾ മന്ത്രിച്ചു. ”അന്വേഷിച്ചത് കണ്ടെത്തുവോളം ഞാൻ തിരിച്ചുവരില്ല…“
ശ്വാസത്തിന്റെ ശബ്‌ദം പോലും പുറത്തുകേൾപ്പിക്കാതെ അയാൾ വീടുവിട്ടിറങ്ങി. ഒടുവിൽ ജ്ഞാനിയായി തിരിച്ചെത്തിയത് പൂങ്കോഴി കൂവിയപ്പോഴാണ്. നഗരത്തിൽ, അടച്ചിട്ട ബാർ തളളിത്തുറപ്പിക്കുവാൻ അയാൾക്ക് അത്രയും സമയം ആവശ്യമായി വന്നിരുന്നു.
Generated from archived content: story5_dec.html Author: sasikumar_sopanath