ആവിഷ്‌കാരം

കവിത കണക്കുകൂട്ടലാണത്രെ

അല്ല, ഗുസ്തിയും തെരുവു

പോരെന്നും ചിലർ

ഇപ്പോൾ കവിത പായിക്കലായി ഫലം

***

തിരിച്ചുവിളിക്കുന്നു ശംഖുപുഷ്പം

കണ്ണീർ ചുണ്ടുപിളുത്തൽ നിശ്വാസം

ഒന്നുമുപേക്ഷിക്കാനാവില്ലെന്നു വാക്കുകൾ

***

നഗ്നനായുറങ്ങുമ്പോൾ വസ്ര്തം

ആകാശവും കാറ്റും ദിക്കും

ഉണരുമ്പോൾ ഏതുവാരിപ്പിടിച്ചുടുക്കും.

Generated from archived content: poem9_jun28_07.html Author: sasidharan_kundara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English