കറ കളയാന്‍ പല വഴികളും ആലോചിച്ചു. പത്രമാധ്യമങ്ങളിലും ദൃശ്യപരസ്യങ്ങളിലും കണ്ണുവച്ചു. പരസ്യവാചകങ്ങളില്‍ കാതുകൂര്‍പ്പിച്ചു. എളുപ്പത്തില്‍ കറ കഴുകിക്കളയാന്‍ പെട്ടെന്നൊരു ഒറ്റമൂലി തരപ്പെടുത്തി. വേണ്ടവിധം പ്രയോഗിച്ചു. കണക്കുകൂട്ടലുകള്‍ പിഴച്ചില്ല..
പെട്ടെന്നു കറ അപ്രത്യക്ഷമായി. ആശ്വാസത്തോടെ, അതിലേറെ വിജയലഹരിയോടെ ശ്രദ്ധാപൂര്‍വം സൂക്ഷിച്ചു നോക്കിയപ്പോള്‍ കറയുടെ സ്ഥാനത്ത് ഒരു കല വന്നിരിക്കുന്നു. തുടച്ചാലും മായ്ച്ചാലും നീങ്ങാത്ത കല. ഇനിയെന്തു ചെയ്യും? വേവലാതിയോടെ കണ്ണുമിഴിച്ച് നില്‍ക്കുമ്പോള്‍ കല ഒരു കുസൃതി ചിരിയുമായി കണ്ണിറുക്കി..
Generated from archived content: story3_july22_13.html Author: sasidharan_farok