എനിക്കു കത്തുണ്ടോ?
ഓടിക്കിതച്ച് ചെന്ന് ചോദിച്ചപ്പോള്‍ പോസ്റ്റുമാന്റെ കുത്ത് . ”ഇത്തിരിപ്പോന്ന നിനക്കാര് കത്തയക്കാന്‍?” കൂടെ ഒരു ഉഴിഞ്ഞ നോട്ടവും ഇരുത്തി മൂളലും.
വിളിക്കാം
എസ്സ് എം എസ്സ് അയക്കാം
കത്തിടാം എന്നൊക്കെയായിരുന്നല്ലോ പിരിയുമ്പോള്‍ പറഞ്ഞിരുന്നത്
ഇതുവരെ വിളിച്ചില്ല
എസ്സ് എം എസ്സ് അയച്ചില്ല
കത്തുമില്ല ഒരു ചുക്കുമില്ല
അടുപ്പം വഴി പിരിയുന്നതുവരെയുള്ള ഒരു ഏച്ചുകെട്ടല്‍ മാത്രമാണോ? ആരോടൊക്കെയോ ചില ചോദ്യങ്ങളുതിര്‍ക്കുവാന്‍ അവന്‍ നന്നായി ഗൃഹപാഠം ചെയ്തു തുടങ്ങി.
Generated from archived content: story1_oct25_13.html Author: sasidharan_farok