കരയാതെയെന്റെ കിളിയേ
തളരാതെയെന്റെ തളിരെ
വീഴും ഇനിയുമീ മുറ്റത്ത്
നിനച്ചിരിക്കാതെയൊരു
നീർപ്പെയ്‌ത്തിൻ താളം
കുളിരുകോരും രാത്രി വരും
തഴുകിത്തലോടും കാറ്റുവീശും
കാതോർത്തിരിക്കാം
കാത്തിരിക്കാം
അരികിലല്ലെങ്കിലും
അകലെയല്ലൊന്നും.
Generated from archived content: poem2_april9_11.html Author: sasidharan_farok