കാഴ്‌ചപ്പാട്‌

കാലചക്രത്തിന്റെ സ്വർഗ്ഗീയ-

യാത്രയിൽ

കാരാഗൃഹം തീർത്ത ഋതുഭേദമേ,

കണ്ടു ഞാൻ കത്തുന്ന പകൽപോലെ

പാരിതിൽ

തീഷ്‌ണമാം നിന്നുഗ്രതാണ്‌ഡവങ്ങൾ

മായയായ്‌ വന്നു നീ, ജീവന്റെ നാളത്തെ

നൊട്ടിനുണയുന്നു ശാപം വരിക്കുന്നു

വീണ്ടും ചലിക്കുന്നു ആർത്തുല്ലസിക്കുന്നു

കാലമേ, എല്ലാറ്റിനും മൂകസാക്ഷി ഞാൻ.

Generated from archived content: poem9_oct.html Author: sasankan_os

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here