പ്രകൃതി

ചാരുതേ വന സാഗരേ

സുന്ദരി വനദേവതേ

ഉഷസ്സുനിൻ മെയ്‌ തൊടുമ്പോൾ

ആനന്ദം നയനാമൃതം

സുന്ദരരൂപിണി തേജോമയി

നിൻമൊഴി തേൻമൊഴി

നീ മൊഴിയും വാക്കുകൾ

അറിവ്‌ തൻ അമൃത ബിന്ദുക്കൾ

നിൻ സുഗന്ധം പ്രകൃതി

തൻ പ്രപഞ്ചത്തിൻ സുഗന്ധം

നീയാര്‌ ദേവീ പ്രകൃതി

നിന്നെ ഓർക്കുമ്പോൾ

എൻ തൂലിക എന്നെ

മറക്കുന്നു.

Generated from archived content: poem8_feb10_06.html Author: saritha-raghavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here