അയാൾ പട്ടിക്ക് കോഴിക്കഷണം കിട്ടിയാലെന്ന പോലെയാണ് ആ വേശ്യയുടെ മേൽ ചാടി വീണത്. പക്ഷേ അവൾ തികച്ചും നിർവികാരയായി കിടക്കുകയായിരുന്നു. അത് അയാളെ അലോസരപ്പെടുത്തി.
ഇന്ന് മടുത്തു കാണും. പാപം! എന്നാലും എന്റെ പൈസയോട് നീതി പുലർത്തണ്ടെ? അയാൾ ആത്മഗതം ചെയ്‌തു. ഇവർക്ക് തന്റെ ഇരട്ടിയെങ്കിലും പ്രായം കാണും.
അയാൾ മടുപ്പോടെ അവളുടെ നഗ്നമായ മാറിൽ തലചായ്‌ച്ചു. പെട്ടെന്ന് അയാൾക്കൊരു നടുക്കമുണ്ടായി. “മോ…നെ….മോനെ” ആരെങ്കിലും തന്നെ വിളിച്ചോ? മരിച്ചുപോയ അമ്മയുടെ സ്വരം!
ഉടൻതന്നെ അയാൾ ആശ്വസിച്ചു. ഛെ!…അവളുടെ ഹൃദയമിടിപ്പിന്റെ ഒച്ചയാണ് കേട്ടത്. ഞാൻ വേണ്ടാത്തതൊക്കെ ചിന്തിക്കയാണ്. എങ്കിലും അയാൾ ആകപ്പാടെ കുഴഞ്ഞുമറിഞ്ഞു പോയി. അയാൾ എഴുന്നേറ്റ് വസ്‌ത്രം ധരിച്ചു. എന്നിട്ട് അവളോട് ഇങ്ങനെ പറഞ്ഞു.
“എന്നോട് ക്ഷമിക്കൂ….ഇത്രയും നാൾ ഞാൻ സ്‌ത്രീകളെ രതിലീല വസ്‌തുക്കളായ് മാത്രമാണ് കണ്ടത്….എന്നോട് ക്ഷമിക്കൂ…”
അയാൾ ചിന്താക്കുഴപ്പത്തോടെ പുറത്തേക്കിറങ്ങി. അപ്പോൾ സ്‌റ്റൂളിന്റെ പുറത്ത് അയാൾ മറന്നുവച്ച പേഴ്‌സും വാച്ചുമെടുത്ത് അവൾ “ഒന്നു നില്‌ക്കണെ… നിങ്ങളുടെ പേഴ്‌സും….വാച്ചും…” എന്ന് വിളിച്ചു പറഞ്ഞു.
പക്ഷേ അയാൾ ഒന്നും കേട്ടില്ല. ചില സമയങ്ങളിൽ അയാളങ്ങനെയാണ്. കടക്കാരനോട് ബാക്കി പൈസാ വാങ്ങാതെ, എന്തിന് വാങ്ങിച്ച സാധനം പോലുമെടുക്കാതെ….അല്ലെങ്കിൽ ജീൻസിന്റെ പിന്നിലെ പോക്കറ്റിൽ വീടിന്റെ താക്കോലിട്ടിട്ട്….വഴി മുഴുവനും തിരഞ്ഞ്….
Generated from archived content: story3_aug.html Author: santhosh_thomas