ഔഷധം

ചങ്ങാതി ഡോക്റ്ററോട് കാര്യങ്ങള്‍ നന്നായി വിശദീകരിച്ചു. ചിരിച്ചുകൊണ്ട് ഡോക്റ്റര്‍ പറഞ്ഞു. ‘അപ്പോള്‍ അതാണ് പ്രശ്‌നം അല്ലേ… ? സാരമില്ല..’

അയാള്‍ ഒരു ഇളിഭ്യചിരിക്കു ശേഷം ഡോക്റ്ററെയും ചങ്ങാതിയെയും നോക്കിയിരുന്നു. മുറിക്കകത്തെ ഏസിയുടെ തണുപ്പ് അയാള്‍ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഡോക്റ്റര്‍ കുറിപ്പടിയില്‍ എഴുതി താഴെ ഒപ്പിട്ടു. എന്നിട്ട് ചങ്ങാതിയുടെ നേര്‍ക്കുനീട്ടി. ‘ ഈ മരുന്ന് കഴിച്ച് രണ്ടാഴ്ച കഴിഞ്ഞു വരിക..’ ഫീസ് വാങ്ങി ഡോക്റ്റര്‍ മേശവിലിപ്പിലിട്ടു. മരുന്നു വാങ്ങിയ ബില്ലുനോക്കിയിട്ട് ചങ്ങാതി മെല്ലെ പറഞ്ഞു: ‘ ഈ രൂപ കൊണ്ട് നല്ല രണ്ടു പൂസ്തകം വാങ്ങി വായിച്ചാല്‍ മതിയായിരുന്നു..’ അയാള്‍ ചങ്ങാതിയുടെ പിന്നാലെ നടന്നു..

Generated from archived content: story3_oc6_13.html Author: santhakumar_kallambalam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here