ശുഭം

ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ്‌ അവർക്ക്‌ ഒരു കുഞ്ഞുപിറന്നത്‌. കാത്തിരിപ്പിനിടയിൽ ചില്ലറ അസ്വസ്ഥതകൾ തലപൊക്കാതിരുന്നില്ല. പെൺകുറ്റമെന്ന്‌ ആൺപക്ഷം. ആൺകുറ്റമെന്നു പെൺപക്ഷം. സത്യം അവർക്കിടയിൽ വേട്ടയാടപ്പെട്ടു. ഒടുവിൽ അതു സംഭവിച്ചു. അവൾ ഗർഭിണിയായി. പ്രസവിച്ചു. കെട്ടടങ്ങിയെന്നു കണ്ട അസ്വസ്ഥത വീണ്ടും തലപൊക്കി. കുഞ്ഞിന്‌ ഒരു പേര്‌? പെൺവീട്ടുകാർ കണ്ടെത്തിയ പേർ ആൺവീട്ടുകാർ നിരാകരിച്ചു. അത്‌ ആൺവീട്ടുകാരുടെ അവകാശമെന്നു തർക്കിച്ചു ജയിച്ചു. കുടുംബകലഹം മൂത്തപ്പോൾ അച്‌ഛനും അമ്മയും കുന്നംകുളംകാരുടെ ‘പിഞ്ചോമനയ്‌ക്ക്‌ അഞ്ഞൂറുപേര്‌’ എന്ന കൈപ്പുസ്‌തകം പത്തുരൂപയ്‌ക്ക്‌ വാങ്ങി. അതിൽ ഒടുവിൽ അച്ചടിച്ചിരുന്നത്‌ പേരായി സ്വീകരിച്ചു. ‘ശുഭം’

Generated from archived content: story5_aug.html Author: sanku+cherthala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here