ദേവി കാര്‍ത്ത്യായനി ഭക്തപ്രിയയും അഭീഷ്ടവരദായിനിയുമാണ്. ദേവീ പ്രീതിക്കായി ഞങ്ങള്‍ വര്‍ഷങ്ങളായി തുടര്‍ന്നു വരുന്ന ഈ വഴിപാടില്‍ ദേവീ സംപ്രീതയുമാണ്. പ്രശ്നം അതല്ല , ഇപ്രകാരം നട തള്ളപ്പെടുന്ന കോഴികള്‍ അഹങ്കാരികളും അക്രമകാരികളുമായി മാറിയിരിക്കുന്നു. എവിടെ, എപ്പോഴും കയറിച്ചെല്ലാം ആരേയും ഭയക്കേണ്ടതില്ല നേര്‍ച്ചക്കോഴിയല്ലേ, തൊട്ടാല്‍ ദേവി കോപിച്ചാലോ?
ഞങ്ങള്‍ വായനപ്രിയരും സാംസ്ക്കാരിക പ്രവര്‍ത്തകരുമാണ് ഇതിന് ഞങ്ങളെ സഹായിച്ചു കൊണ്ടിരിക്കുന്നത് ക്ഷേത്രത്തോടു ചേര്‍ന്നുള്ള പബ്ലിക്ക് ലൈബ്രറിയാണ്. ഈയിടെ അന്വേഷണ വിധേയനായി ലൈബ്രേറിയന്‍ പുറത്താക്കപ്പെട്ടു. ആ കസേര മാസങ്ങളായി ഒഴിഞ്ഞു കിടക്കുന്നു. പുസ്തക പ്രേമികള്‍ വിഷമസന്ധിയിലായെന്നു പറഞ്ഞാല്‍ മതിയല്ലോ. അക്ഷര സ്നേഹിയായ ഏതെങ്കിലും ഭക്തന്‍ കോഴിയെ നടക്കിരുത്തിയോ എന്നറിയില്ല . ഇന്നലെ മുതല്‍ ആ കസേരയില്‍ ആളെത്തി ഒരു പൂവന്‍ കോഴി
ദേവീ കൃപ . ഞങ്ങള്‍ ധന്യര്‍!
Generated from archived content: story2_mar17_12.html Author: sanku+cherthala