എന്നും കുടിച്ച് വെളിവുകെട്ടേ അയാൾ വീട്ടിലെത്താറുള്ളു. കൗമാരപ്രായക്കാരിയായ മകളും ഭാര്യയുമടങ്ങുന്ന ചെറിയ കുടുംബം. പരിഭവിച്ചും കലഹിച്ചും ഭർത്താവിനെ തിരുത്താൻ നോക്കി. എല്ലാം വിഫലം. സഹികെട്ട അവർ അയാളെ ഉപേക്ഷിച്ചു പോയി. അന്നും പൂസായിത്തന്നെ പാതിരായ്‌ക്ക് അയാൾ കയറിവന്നു.
ഭക്ഷണത്തിനു മുന്നിൽ ഉറക്കം തൂങ്ങിയിരിക്കുന്ന ഭാര്യ, അവൾ ഒന്നുകൂടി ചെറുപ്പമായിരിക്കുന്നു. അപ്പോ ചോറായിരുന്നില്ല അയാൾക്കുവേണ്ടിയിരുന്നത്. പുലർച്ചയ്‌ക്കെപ്പൊഴോ ഉണർന്നപ്പോൾ കാൽചുവട്ടിൽ കുത്തിയിരുന്നു കരയുന്ന മകൾ. കള്ളിറങ്ങിയിരുന്നു.
അമ്മയെവിടെ? ചോദ്യത്തിന് മുഖംപൊത്തിയുള്ള മകളുടെ കരച്ചിൽ മറുപടി. തിരിച്ചറിവിന്റെ തീച്ചൂളയിൽ അയാൾ വെന്തുനീറി. മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല, മകളുടെ മെലിഞ്ഞ കഴുത്തിൽ കൈപ്പട അമർത്തി ഞെരുക്കുകയല്ലാതെ.
Generated from archived content: story2_april9_11.html Author: sanku+cherthala
Click this button or press Ctrl+G to toggle between Malayalam and English