നമ്മൾ

സൗഹൃദം പുതുക്കുവാൻപോലും

മറന്ന്‌ തിരക്കഭിനയിച്ച്‌

കടന്നുപോകുന്ന ജീവിതം

മണ്ണിൽ പിറന്ന്‌ നാം

മണ്ണിലേക്കൊടുങ്ങുമ്പോൾ

വിണ്ണിലേ കാഴ്‌ചകൾ

സ്വന്തമെന്നുകരുതി മണ്ണിനെ

പൊന്നാക്കുവാനല്ല നാം മുതിർന്നത്‌.

മുന്നിലേപോയവർ

ബാക്കിവെച്ച പൈതൃകം

പൊന്നിൻ വിലയ്‌ക്ക്‌ നാം

വിറ്റൊഴിക്കുമ്പോൾ

ഒന്നുമേ ചിന്തിച്ചിടാത്ത നമ്മൾ

വഴി വാണിഭത്തിലെ വസ്‌തുവോ?

Generated from archived content: poem3_dec17_05.html Author: sankaran-thekkiniyil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here