കോൺക്രീറ്റ് സൗധങ്ങൾക്കും
മണിമന്ദിരങ്ങൾക്കുമപ്പുറം
അവശിഷ്‌ടങ്ങൾ കുന്നുകൂടി
ദുർഗന്ധം വമിക്കുന്ന
റോഡരുകിലെ
വലിച്ചുകെട്ടിയ പ്ലാസ്‌റ്റിക്
കൂടാരത്തിനുളളിൽ
കറുത്തുമെലിഞ്ഞ
തമിഴത്തിപ്പെണ്ണിന്
പേറ്റുനോവ്.
വിണ്ണിൽ താരമുദിച്ചില്ല
മാലാഖമാർ ഗീതം പാടിയില്ല
വിദ്വാന്മാർ വന്നുവണങ്ങിയില്ല
എങ്കിലും
അവളും പെറ്റൊരു മനുഷ്യപുത്രനെ
കീറശീലചുറ്റി
കൈകാലിട്ടടിച്ചു കരയുന്ന
അവന്
തന്തയില്ലായിരുന്നു.
Generated from archived content: poem11_feb10_06.html Author: samprakash_thrisilery