ഉപയോഗിച്ചു തീര്‍ന്നതും
ആവശ്യമില്ലാത്തതും
കൂട്ടിയിടുന്ന ഇടമെന്നു നിര്‍വചിക്കാം
അടിച്ചും തൂത്തൂം വൃത്തിയാക്കുമ്പോള്‍
ചിതറപ്പെട്ടവ തെന്നിച്ച്
കൂട്ടിയിടുന്നതാണ് വീടിന്റെ മൂല
തെരുവിലാകുമ്പോള്‍ ശൂന്യമായ ഇടം
നഗരത്തിന്റെ ചേരി…
മനുഷ്യനിലും മൂലകള്‍ പൂര്‍വാധികം
ഒപ്പം നില്‍ക്കുന്നവനെയും
മനസിന്റെ മൂലയിലേക്ക് തള്ളുന്ന
കാലത്തെ പറ്റിയാണെന്റെ വ്യസനം
Generated from archived content: poem5_oct6_13.html Author: saju_pullan