കയറിച്ചെല്ലുമ്പോൾ
വിനീതവിധേയനായി
പുഞ്ചിരിയിട്ട്
സല്യൂട്ടടിച്ചുനില്‌ക്കും
സ്‌നേഹം കൊണ്ട് കെട്ടിപ്പിടിക്കും.
വീർപ്പുമുട്ടിക്കും
സാറേന്ന് വിളിച്ച്
മുട്ടിയുരുമ്മി
വെള്ളമൊഴിച്ച് ഐസിട്ടു നില്‌ക്കും
പിറ്റേന്നും
കയറിച്ചെല്ലാൻ തോന്നും!
Generated from archived content: poem2_jan21_11.html Author: sajith_k_kodakkattu