ലോകം നിറച്ചും വേദനകളാണ്. തൊണ്ടയിൽ ഞെരിഞ്ഞമരുന്ന നിലവിളികൾക്ക് കാതോർക്കുക. അങ്ങനെ കാതോർത്ത് കാതോർത്ത് ലോകത്തിന്റെ മുഴുവൻ വേദനകളേയും തന്നിലേയ്‌ക്ക് സ്വയം അർപ്പിച്ച് മരണമെന്ന മൂന്നക്ഷരത്തെ നെഞ്ചിലൊളിപ്പിച്ചുവെച്ച് കണ്ണുകളിൽ നക്ഷത്രങ്ങളെയും വളർത്തി നടന്നിരുന്ന ഒരു ഗന്ധർവ്വനുണ്ടായിരുന്നു, നമുക്ക്. മനസ്സുനിറഞ്ഞ സ്‌നേഹം മുഖത്തുമുഴുവനും പരത്തി, നിഷ്‌കളങ്ക ഭാവത്തിൽ നടന്നുപോവുകയും നിമിഷാർദ്ദം കൊണ്ട് മാനമാകാനും മേഘമാവാനും ശലഭമാവാനും പച്ചമനുഷ്യനാവാനും കഴിയുമായിരുന്ന ഒരു ഗന്ധർവ്വൻ!
പത്മരാജനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരുകാലത്ത് മലയാള സാഹിത്യത്തിന്റെ ശക്തിയും ചൈതന്യവുമായിരുന്ന കഥാകാരൻ, മലയാള സിനിമയിൽ മൗലികതയുടെ മണിനാദം മുഴക്കി കരുത്താർജ്ജിച്ച ചലച്ചിത്രകാരൻ. 1945 മേയ് 23ന് ആലപ്പുഴ ജില്ലയിൽ മുതുകുളത്ത് ഞാവരക്കൽ ദേവകിയമ്മയ്‌ക്ക് പിറന്ന എട്ടുമക്കളിൽ ഏറ്റവും ഇളയവൻ.
1965 മുതൽ ചെറുകഥകൾ എഴുതിത്തുടങ്ങി. 71-ൽ ‘നക്ഷത്രങ്ങളെ കാവൽ’ എന്ന നോവലിന് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. 82-ൽ ‘ഒരിടത്തൊരു ഫയൽമാൻ’ എന്ന ചിത്രത്തിന് അന്തർദേശീയ ബഹുമതിയും.
37 സിനിമകളും 111 കഥകളും 12 നോവലുകളും മലയാള സാഹിത്യത്തിലും ചലച്ചിത്ര ലോകത്തിനും ലഭിച്ച വജ്രമുത്തുകളാണ്.
പി.പത്മരാജൻ യാത്രയായിട്ട് 2005 ജനുവരി 22ന് 14 വർഷം പൂർത്തിയായി. കാലം എത്ര മുന്നോട്ടു പോയാലും ഗന്ധർവ്വന്റെ സാന്നിധ്യം പാലപ്പൂമണം പൊഴിച്ച് ഇവിടെയെന്നും എക്കാലവും പരിലസിച്ചുകൊണ്ടിരിക്കും.
Generated from archived content: essay1_mar9.html Author: sajith_k_kodakkattu
Click this button or press Ctrl+G to toggle between Malayalam and English