അയാളുടെമേൽ അവൾ പാകിയ സംശയത്തിന്റെ വിത്ത് ചികയാൻ ആരംഭിച്ചു. നിഷ്‌ക്കളങ്കനായി നോക്കി നിൽക്കാനെ അയാൾക്ക് കഴിഞ്ഞുളളൂ. അവൾ ചൊരിഞ്ഞ അസഭ്യവാക്കിന്റെ ശരവർഷത്തിന് മൂർച്ചയുളളതായിട്ടും അയാൾ മൗനം ഭജിച്ചു. അയാളുടെ രൂക്ഷമായ മൗനത്തേയും അവൾ പ്രതിക്കൂട്ടിലാക്കി വിചാരണ ചെയ്‌തുകൊണ്ടിരുന്നു. കുപ്പയിലെ കത്തിയമർന്ന ചാരംകണക്കെ അയാളുടെ മനസ്സിന്റെ അഗാധതയോളം വകഞ്ഞുമാറ്റിയപ്പോൾ കനലുകൾ കണ്ടു. അത് പൊട്ടിത്തെറിച്ചു. അതിന്റെ തീഷ്‌ണതയിൽ അവൾ അയാൾക്ക് മുന്നിൽ ദഹിക്കാൻ തുടങ്ങി.
Generated from archived content: story5_july.html Author: sajish_arukkutti