ഓട്ടോഗ്രാഫ്‌

ഒരു ഓട്ടോഗ്രാഫിനായ്‌

അരികിലണഞ്ഞ ആരാധികപ്പെൺകൊടിയോട്‌

തമിഴ്‌കവി വാലി ചൊല്ലിഃ

“ഈ ഓട്ടോ ഗ്രാഫിലെന്തിരിക്കുന്നു…?

എനിക്കെഴുതേണ്ടത്‌

നിന്റെ ഹൃദയത്തിൻ താളിലാണ്‌…!”

ഉത്തരാധുനികൻ കാമ്പസ്‌കവി

ഇന്നിപ്പോൾ പൂരിപ്പിച്ചു…

“എളുപ്പംമായും പെൻസിലിനാലോ

അതോ മായാൻ മടിയുള്ള

പെർമനന്റ്‌ മാർക്കറിലോ…?”

Generated from archived content: poem2_jun1_07.html Author: s_jithesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here