പബ്ലിക്‌ റിലേഷൻസ്‌ ‘ഇല്ലാത്ത’ പബ്ലിക്‌ റിലേഷൻസ്‌

പബ്ലിക്‌ റിലേഷൻസ്‌ വകുപ്പ്‌ എന്ന്‌ കേൾക്കാത്തവരുണ്ടാവുമോ? പേരിൽതന്നെ പൊതുജനബന്ധം വ്യക്തമാക്കുന്ന ഈ വകുപ്പിന്‌ പൊതുജനങ്ങളുമായുളള ബന്ധത്തെപ്പറ്റി പഠിക്കേണ്ടതുണ്ട്‌. അതാത്‌ കാലത്തെ സർക്കാരിന്റെ നേട്ടങ്ങളും പദ്ധതികളും കോടിക്കണക്കിന്‌ രൂപാ ചെലവിട്ട്‌ പുസ്‌തകരൂപത്തിൽ അച്ചടിച്ച്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസുകളുടെ സ്‌റ്റോറുകളിൽ അട്ടിയിട്ട്‌ വയ്‌ക്കുന്നിടത്ത്‌ത്ത്‌ നിന്ന്‌ വേണം പഠനം ആരംഭിക്കാൻ. സർക്കാരിനെക്കുറിച്ചുളള പുകഴ്‌ത്തലുകൾക്ക്‌ പുറമെ സംസ്‌കാരം, കല, ഭാഷ മുതലായ ഒട്ടേറെ വിഷയങ്ങളെക്കുറിച്ചുളള ആധികാരിക പഠനഗ്രന്ഥങ്ങളും ഈ വകുപ്പ്‌ പുറത്തിറക്കുന്നുണ്ട്‌. എന്നാൽ വർഷാവസാനം ഇവയൊക്കെ ആക്രിക്കടക്കാർക്ക്‌ തൂക്കി വിൽക്കുന്ന ഗതികേടുകാണുമ്പോഴാണ്‌ സർക്കാരിന്‌ ജനങ്ങളോടുളള ബാധ്യത പൂർണ്ണമായി ബോധ്യപ്പെടുന്നത്‌. ശരിയായ പദ്ധതികളുടെ അഭാവംമൂലം ഓരോ വർഷവും നഷ്‌ടമാകുന്നത്‌ കോടികൾ മാത്രമാണോ? അറിയാനുളള ജനങ്ങളുടെ അവകാശം കൂടിയല്ലേ? പ്രസ്‌തുത വകുപ്പിന്‌ കീഴിൽ പ്രസിദ്ധീകരിക്കുന്ന ‘ജനപഥം’ പോലുളള പ്രസിദ്ധീകരണങ്ങൾ 25 പൈസ തപാൽ നിരക്കിൽ നാട്ടിലെ ലൈബ്രറികൾക്കും, സാംസ്‌കാരിക സംഘടനകൾക്കും അയച്ചുകൊടുക്കുന്നതിന്‌ സ്‌റ്റോറുകളിൽ കെട്ടിക്കിടക്കുന്ന പുസ്‌തകങ്ങളുടെ അടുക്കുകൂലിപോലുമാകില്ലെന്ന്‌ ഈ ഡിപ്പാർട്ടുമെന്റിന്‌ എന്നു മനസ്സിലാകും?

(കടപ്പാട്‌ ഃ സ്വരം മാസിക)

Generated from archived content: rssay2_july.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here