സാംസ്‌കാരിക നായകൻ

ഞാനൊന്നും മിണ്ടില്ല,

പ്രതികരിക്കില്ല;

നാലാളെ വെറുതെ

മുഷിയിക്കണോ?

ആരേലും തരുവാനായ്‌-

ക്കരുതിയിട്ടുണ്ടാവാം.

ഫലകമോ, പണമോ,

പ്രശസ്തപത്ര്വോ

അതു വെറുതെ കളയുവാൻ

മാത്രം മണ്ടത്തരം

എനിക്കില്ലാസംസ്‌കാര

സമ്പന്നൻ ഞാൻ

Generated from archived content: poem8_nov23_06.html Author: raveendran_malayankavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English