കോൺക്രീറ്റ് കാടുകൾ ചുറ്റി
എരിവെയിൽ പാതകൾ തെറ്റി,
പ്ലാസ്‌റ്റിക്ക് തോപ്പിൽ കറങ്ങി,
നഗരത്തിരക്കിൽ ഞെരുങ്ങി,
ഒരു കുളിർപാട്ടു മൂളാതെ,
ഒരു തണൽകൂടു കൂട്ടാതെ,
കദനങ്ങളുള്ളിൽ വിങ്ങി,
കടലാസുശലഭം തേങ്ങി!
Generated from archived content: poem3_juy8_10.html Author: ramesh_mankara