പ്രതിഷേധം

നാടുമുടിക്കും രാഷ്‌ട്രീയക്കാർ

നമ്മൾ വളർത്തിയ പേക്കോലങ്ങൾ

പട്ടിണികൊണ്ടു വലഞ്ഞപ്പോഴും

വോട്ടുകൾ ചെയ്‌തു നമ്മളവർക്കായ്‌

നാടിന്നുന്നതിനമ്മൾകണ്ട-

വെറുമൊരു സ്വപ്‌നം മാത്രമതായ്‌

നാറും ഭരണം നീളും തോറും

നമ്മുടെ നാടിന്നാപത്ത്‌

പട്ടിണിമാറും കഷ്‌ടതനീങ്ങും-

നമ്മൾ നിനച്ചുപലവട്ടം

വെട്ടുംകുത്തും സമരോം മാത്രം

എങ്ങും കാണ്മത്‌ പൊല്ലാപ്പ്‌!!

Generated from archived content: poem20-jan.html Author: ramachandran-puttumanur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here