സർക്കാരാശുപത്രി

പെൺ ഡോക്‌ടറോട്‌ പറഞ്ഞു

എന്റെയമ്മയ്‌ക്കുവയ്യ

ഗർഭപാത്രത്തിൽ പഴുപ്പ്‌

ഞാനിന്നു ലീവിലിഷ്‌ടാ

ആ ഡോക്‌ടറെച്ചെന്നു കാണൂ.

ആ ഡോക്‌ടറാണു ഡോക്‌ടർ

കണ്ണിന്റെ സ്‌പെഷ്യലിസ്‌റ്റ്‌

ഗർഭിണികളെ നോക്കുന്നു

മടക്കിലും

പെൺ ഡോക്‌ടറോടു പറഞ്ഞു

പരാതിയില്ല

പതിനാറടിയന്തിരത്തിന്‌

ഉണ്ണാൻ വരണം.

Generated from archived content: poem10_may28.html Author: rama_melarkodu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English