മുറ്റത്ത് നിൽക്കവേ
ഒരു മഴത്തുളളിയെൻ
വിരലിൽപതിച്ചു
ആ മഴത്തുളളിതൻ സൗന്ദര്യം-
ഞാനാസ്വദിക്കേ
നിമിഷനേരംകൊണ്ട്
പെരുമഴവന്നെന്നെ
ആപാദചൂഢം നനച്ചു
അപ്പൊഴെൻ മനസ്സിൽ
ആദ്യംപതിച്ച മഴത്തുളളിതൻ
സൗന്ദര്യമായിരുന്നു.
Generated from archived content: poem7_may28.html Author: raji_dinesh