സന്ധ്യയ്‌ക്ക്‌ അരകല്ല്‌ കിടുക്കരുത്‌, എന്തുകൊണ്ട്‌?

ആധുനിക സമഗ്രികൾ കണ്ടുപിടിക്കുന്നതിനു മുമ്പപ്‌ ധാന്യങ്ങൾ അരച്ചും പൊടിച്ചും എടുക്കുന്നതിന്‌ അരക, ആട്ട്‌കല്ല്‌ മുതലായവ ഉപയോഗിച്ചിരുന്നു. സന്ധ്യയ്‌ക്ക്‌ ഇങ്ങനെയുളള ജോലികൾ ചെയ്യരുതെന്നു പറയുന്നതിൽ കാര്യമുണ്ട്‌. അയൽപ്പക്കങ്ങളേയും നമ്മുടെ പൂർവ്വികർ ശ്രദ്ധിച്ചിരുന്നു സന്ധ്യയ്‌ക്ക്‌ ഇത്തരം പ്രവർത്തികൾ ചെയ്‌താൽ ദോഷമുണ്ടാകുമെന്ന പഴമൊഴിയും ശ്രദ്ധേയമാണ്‌. കുട്ടികൾ പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന സമയമാണു സന്ധ്യാനേരം. ഈ സമയത്ത്‌ അരകല്ല്‌ കിടുങ്ങിയാൽ പഠനത്തിനും പ്രാർത്ഥനക്കും തടസം നേരിടും. മാത്രമല്ല സന്ധ്യക്ക്‌ അന്തരീക്ഷം നിറയെ വിഷാണുക്കൾ നിറഞ്ഞിരിക്കുമെന്ന കാര്യം ശാസ്‌ത്രലോകം അംഗീകരിച്ചതാണ്‌. ഈ സമയത്ത്‌ ധാന്യങ്ങൾ അരയ്‌ക്കുകയോ പൊടിക്കുകയോ ചെയ്‌താൽ വിഷാണുക്കൾ ധാന്യങ്ങളിൽ പ്രവേശിക്കുകയും അത്‌ അനാരോഗ്യത്തിന്‌ കാരണമാകുകയും ചെയ്യും.

Generated from archived content: essay2_nov23_06.html Author: raji_dinesh

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English