ആർദ്രതയുടെ ആഴം

അച്‌ഛന്റെ ചേതനയറ്റ ശരീരം നോക്കി ദുഃഖമടക്കി ഒറ്റയ്‌ക്കുനിൽക്കുകയായിരുന്നു ഞാൻ. ചുറ്റും ബന്ധുക്കളും പരിചയക്കാരും പിന്നെ ആശ്വാസവാക്കുകളും. അതിനിടയിൽ തന്റെ അമ്മയോടൊപ്പം വന്ന അഞ്ചു വയസ്സോളം പോന്ന പരിചിതനായ കുട്ടി ശവശരീരം നോക്കി നിന്നശേഷം എന്റെ കൈയിൽ പിടിച്ച്‌ മുഖത്തേക്കു നോക്കിനിന്നു. അവന്റെ കണ്ണുകളിലെ ആർദ്രതയുടെ ആഴം ഇപ്പോഴും ഓർമ്മയിൽ ഒരു തൂവൽ തലോടലായുണ്ട്‌.

Generated from archived content: story2_dec.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here