ഇര പിടുത്തക്കാരനെ
തേടിച്ചെല്ലുകയായിരുന്നു ഇര
അവിരാമമായി അലച്ചിലിന്നൊടുവിൽ
ബോധിവൃക്ഷച്ചുവട്ടിലാണ്
ഇര പിടുത്തക്കാരനെ
കണ്ടെത്തിയത്.
‘ഇതാ എന്നെ പരിഗ്രഹിച്ചു കൊളളുക.’
ഇര പിടുത്തക്കാരനു മുമ്പിൽ
തല കുനിച്ച് കണ്ണടച്ച് നിന്നു.
കാത്തിരിപ്പിനൊടുവിൽ
കണ്ണു തുറന്നപ്പോൾ
ഇരുവരും
അസ്‌തിത്വദുഃഖിതരായി
കൂടുമാറിയിരുന്നു.
Generated from archived content: poem7_mar.html Author: rajendran_vayala