വെളിപാട്‌

ഉറക്കത്തിനിടയിൽ

ഒന്നാം വെളിപാടുണ്ടായി.

ഉറങ്ങിയുണർന്നാൽ

നീ എന്നെ മൂന്നുവട്ടം

തളളിപ്പറയും.

ഉറങ്ങിയുണർന്നാലല്ലേ

പ്രിയ വെളിപാടേ

തളളിപ്പറയാനാവൂ.

അതുകൊണ്ട്‌ ഇതാ

ഉറക്കമുപേക്ഷിച്ച്‌

വിശുദ്ധഗ്രന്ഥം തൊട്ട്‌

മൂവുരുസത്യംചെയ്‌ത്‌

ഇപ്പോഴേ ഞാനത്‌

നിർവ്വഹിച്ചുകൊളളുന്നു.

Generated from archived content: poem24_oct.html Author: rajendran_vayala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here