പൂക്കാലം

ഇന്നുമെൻ മാനസത്തിരു

മുറ്റങ്ങളിൽ

പൂത്തുലയുന്നു ആ

ചെണ്ടുറോസുകൾ ആലോല

രംഗവിലോലരായ്‌…

ആത്മാവിൻ ആനന്ദ

ഗിരിശൃംഗങ്ങളിൽ

നടനം നടത്തുന്നു നിത്യവും

ബന്ധരായ്‌ ശ്രദ്ധരായ്‌…

വീണ്ടും തത്തിക്കളിക്കുന്നു

കാറ്റിന്റെ കൈകളിൽ

മുളളുകൊളളാതെ കീറാതെ

പോറലുമേല്‌ക്കാതെ

പിച്ചവച്ചകലുന്നു

നോവുകളൊക്കെയും

മധുവായ്‌ വിധുവായ്‌

കൺകൾ നനയ്‌ക്കാതെ!

Generated from archived content: poem6_may21_08.html Author: rajan_kallelibhagam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here