മിഴിനനച്ച് കരളുടച്ച്
എങ്ങു പോയ് മറഞ്ഞു നീ?
വഴിപിഴച്ച് മദ്യപിച്ച്
കാലിടറി വീണു ഞാൻ
പച്ചപ്പാതിരാവിലും
ഉച്ചവെള്ളവെയിലിലും
അലറി അലഞ്ഞു നിന്നെ ഞാൻ
കണ്ടതില്ല, കേട്ടതില്ല
നിന്നെയും നിൻഗാനവും
ഭ്രാന്തനായി, ഏകനായി
കാത്തിടുന്നു ഇന്നും ഞാൻ!
Generated from archived content: poem9_apr10_07.html Author: rahesh_ramesan