ഇടറുന്ന കാലുമായ്
ഭാരവും പേറി നീങ്ങുന്ന
കഴുതയ്‌ക്കറിയാം
താൻ വീഴും വരെ
ചുമക്കാനും
ചാട്ടയടിയിൽ കരയാനും വിധിക്കപ്പെട്ടവനാ
ണെന്ന്!
ഓർക്കാപ്പുറത്തെ
ഓരോ അടിയും
ഓർമ്മപ്പെടുത്തലാണ്…
ജീവനുണ്ടെന്ന
ഓർമ്മപ്പെടുത്തൽ.
Generated from archived content: poem19_jun1_07.html Author: raghunathan_kolathoor