നിയോഗം

നെന്മണികൾ

ഓട്ടുപാത്രത്തിൽ

പിടഞ്ഞ്‌

മലരായ്‌ വിടർന്ന്‌

നാക്കിലയിൽ

പൂജാദ്രവ്യമായി. വിത്തുകൾ

പത്തായത്തിൽ കിടന്ന്‌

മുളപൊട്ടി

വാഗൺട്രാജഡിയായി.

മുളപൊട്ടാത്ത

പതിരിനും അന്നമാവേണ്ട

ധാന്യത്തിനുമിടയിൽ

മുളയ്‌ക്കേണ്ടവയേതെന്ന്‌

ആർക്കറിയാം.

Generated from archived content: poem14_jun28_07.html Author: raghunathan_kolathoor

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here