നിഴലനക്കം

നിഴലനങ്ങുന്ന നേരം നിലാവിലെ
നിരയുമോര്‍മകള്‍ നിന്നെ തൊടുന്നുവോ
പ്രണയപാരിജാതങ്ങളില്‍ വിരല്‍തൊട്ടു
പതിവുപാട്ടുകള്‍ പാടുന്നു മറ്റൊരാള്‍
ഇമയനക്കങ്ങള്‍ പോലും മറന്നിതാ
അരികിലുണ്ടെന്റെ പ്രാണനായ് തീര്‍ന്നവള്‍
അവള്‍ക്കൊരേ നിറം, ഗന്ധം, നിനക്കു ഞാന്‍-
പണ്ടു നല്‍കിയ ചുംബനപ്പാടുകള്‍

Generated from archived content: poem4_july22_13.html Author: radhakrishnan_kunnumpuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here