ചില അപ്രിയ സത്യങ്ങൾ

നരച്ച ദുരഭിമാനങ്ങൾക്കിന്ന്‌

ക്ഷണികമായ വർഗ്ഗബോധമാണ്‌

അൽപജ്ഞാനികൾക്ക്‌ പുതുതായി മെനഞ്ഞ

ഭാവവ്യത്യാസങ്ങളും

പ്രകൃതിബലം ആരുടെയൊക്കെ​‍ോ കൈകളിലാണ്‌?

എന്റെയോ…നിന്റെയോ…?

നഗരത്തിന്റെ മുക്കും മൂലയും ചികയുന്ന

ക്യാമറാഫ്ലാഷുകൾ പിന്നീട്‌

വിലപേശിമൂല്ല്യം തകർന്ന

ആത്മഹത്യാകുറിപ്പുകളെ

ഫോക്കസ്‌ ചെയ്യുകയാവും

അച്ചടിനോട്ടുകൾക്ക്‌ മുകളിൽ

കമിഴ്‌ന്നു വീഴുന്നവർക്ക്‌

ക്യാബറേ നർത്തകിയുടെ വില പോവാത്ത

നാട്യങ്ങളുണ്ടാവും

ചളിപ്പില്ലാത്ത ഹൃദയവികാരം

സൂക്ഷിക്കുന്നവന്റെ

ജീവിതാവലിയിൽ

അമ്മയും പെങ്ങളും തുല്ല്യം!

അതിനിടയിൽ തീപിടിക്കുന്ന

വിഷയങ്ങളുമായി

ചില കടലാസ്‌ പുലികളും

അവഹേളനയുടെ കൊടുമുടികൾ കയറിയ

പെണ്ണെഴുത്തും

വരൂ….

നമുക്ക്‌

ചിത്രഗുപ്‌തന്റെ കണക്കുപുസ്‌തക്കത്തിൽ

നിന്റെ പേരുകൾ അടിവരയിടാം

Generated from archived content: poem2_mar5_07.html Author: radha_m_kannannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here