നിഴൽ

നിനക്കറിയുമോ…

എനിക്കു നീ തന്ന

ഒരുപിടി ഹൃദയവ്യഥകൾ

സൂക്ഷിച്ചൊരു ചിമിഴ്‌.

എവിടെയോ മറന്നുവെച്ച്‌

കൂരിരുട്ടിലെ ഇലകളുടെ

കറുത്ത മൗനം

ഞാൻ സ്വന്തമാക്കിയത്‌….

പറയാത്ത രഹസ്യങ്ങളുടെ

വിഴുപ്പു ഭാണ്‌ഡത്തിനകത്ത്‌

പറഞ്ഞ സത്യങ്ങളുടെ

ഞരക്കവും വിറയലും

കൂടുമ്പോൾ

ഏകാന്തതയുടെ തൂക്കുകയറായി

ഉതറിവീഴുന്ന മൗനത്തിന്റെ

മിഴിമുനയിൽ പിടഞ്ഞുചാവുന്നത്‌

മൃതിയുടെ അന്ത്യനിസ്വനം

വഹിയ്‌ക്കുന്ന നിഴലാണ്‌!

Generated from archived content: poem10_jan2.html Author: radha_m_kannannur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here