വിൻഡോഷോപ്പിംഗ് എന്നത് പുതിയ കാലഘട്ടത്തിലെ ഒരുതരം കലയാണ്. ഷോറൂമിന്റെ കണ്ണാടി വാതിലിനപ്പുറത്തു നിന്ന് ഉല്‌പ്പന്നങ്ങൾ നോക്കി കണ്ണിനും മനസ്സിനും മാത്രം സുഖിക്കുന്ന തരത്തിൽ, കീശയുടെ വലിപ്പം കുറയാത്തതരത്തിൽ നോക്കി നുണയുന്ന രീതി.
വാങ്ങേണ്ടതില്ല. കണ്ടു സുഖിക്കുക.
നിരാസക്തി ഒരു ഉപായമാക്കി രക്ഷപ്പെടുക.
അങ്ങനെ ഒരു മൊബെൽ ഫോൺ വാങ്ങാതെ വാങ്ങാനാണ് അയാൾ വിൻഡോ ഷോപ്പിംഗ് നടത്തിയത്.
Generated from archived content: story4_oct.html Author: r_radhakrishnan