പവർ ഓഫ് പോസിറ്റീവ് തിങ്‌കിംഗിനെക്കുറിച്ചുളള പുസ്‌തകം വാങ്ങി അല്‌പം പോസിറ്റീവാകാൻ തന്നെ അയാൾ തീർച്ചപ്പെടുത്തി.
ഇത് വായിച്ചാലും താൻ ഒപ്‌ടിമിസ്‌റ്റാകുന്ന കാര്യം സംശയമാണെന്ന തുടർച്ചയായി വിപരീതചിന്തമൂലം അത് നടന്നില്ല. പക്ഷേ ഒരു സുഹൃത്ത് ഇതേ പുസ്‌തകം വായിച്ചു കേൾപ്പിച്ച് അയാളെ ഒത്തിരി പോസിറ്റീവാക്കി മാറ്റി.
ഒരു ദിവസം കുളക്കടവിൽ കാൽ വീണ് മുങ്ങിച്ചാവാൻ തുടങ്ങിയപ്പോൾ താൻ ഒപ്‌ടിമിസ്‌റ്റായതാണല്ലോ എന്നോർത്ത് അയാൾ നീന്തൽ വ്യായാമത്തിലാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു.
പിന്നെ അയാൾ പരലോകത്ത് നടന്നു വരുന്ന ആനന്ദോത്സവ പരിപാടിയിലെ ശ്വാസകോശവ്യായാമത്തിൽ പങ്കെടുത്തു.
Generated from archived content: story2_jan2.html Author: r_radhakrishnan