പ്രണയവാതിൽ

ഒന്നുമേയറിവീല;

പടികളിറങ്ങുമ്പോൾ

ചൊന്നതില്ലൊരു വാക്കും

കൺകുടമുടഞ്ഞില്ല

നീ തന്ന മയിൽപീലി

ചിപ്പികളിളംശംഖ്‌

വേദനയറിയാത്ത

പൂവിരൽ നഖക്ഷതം

ചോദിക്കാൻ കൊതിച്ചിട്ടും

വെറുതെ ചോദിക്കാതെ

നേദിക്കാനൊരുക്കിയ

മുത്തങ്ങൾ മുത്താരങ്ങൾ

എൻ കരൾകൂട്ടിലിന്നു-

മുണ്ടവയെടുത്തേക്കു

നിൻകരങ്ങളാലിതാ-

വാതിൽ ഞാൻ തുറക്കുന്നു.

Generated from archived content: poem8_may28.html Author: punthalathazham-chandrabos

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English