കാനനചോലയിൽ കുളികഴിഞ്ഞെത്തുന്ന
കാർമുകിൽ ജാലകുരുവികളേ
എൻ പ്രാണനാഥനാം ലക്ഷ്‌മണനെ കണ്ടോ
എനിക്കേകുവാനവൻ ദൂത് തന്നോ
കാന്താരവീഥിയിൽ രാമപാദങ്ങളിൽ
കാട്ടുപൂക്കൾ നുളളി സീത നടക്കുമ്പോൾ
അന്തഃപുരത്തിൽ വിരഹശോകാഗ്നിയിൽ
കണ്ണുനീർ പൂനുളളി പൂനുളളി രാപ്പകൽ
ഊർമ്മിള കാത്തിരിക്കുന്നു-ലക്ഷ്‌മണാ
ഊർമ്മിള കാത്തിരിക്കുന്നു.
സായാന്തനങ്ങളിൽ ശ്രീലനികുഞ്ഞ്‌ജത്തിൽ
സീതതൻ മോഹതുമ്പികൾ പാറുമ്പോൾ
ആത്മദുഃഖം തീർത്ത സരയുവിൻ തീരത്ത്
ആകാശനീല തുഷാര താരംനോക്കി
ഊർമ്മിള കാത്തിരിക്കുന്നു ലക്ഷ്‌മണാ
ഊർമ്മിള കാത്തിരിക്കുന്നു.
Generated from archived content: poem7_nov.html Author: punthalathazham-chandrabos