സ്വപ്‌നം കാണാൻ കഴിയാത്ത മനുഷ്യന്റെമേൽ അടിച്ചേൽപ്പിക്കുന്ന പാരതന്ത്ര്യത്തിന്റെ പുത്തൻ തിരിച്ചറിവുകളുടെ പ്രതിരോധ കവിതകളാണ് “ജയിൽ വസന്തം” എന്ന കവിതാ സമാഹാരത്തിൽ ശ്രീ. ചന്തവിള സുധാകരൻ അവതരിപ്പിക്കുന്നത്. പുത്തൻ ലോകക്രമത്തിൽ പണിയെടുക്കുന്നവർ ജീവിതവീഥിയിൽ പതുങ്ങി നില്‌ക്കുമ്പോൾ അവരുടെ ശബ്‌ദത്തിൽ പ്രതിഷേധിക്കുന്ന കവി തൊഴിലാളിവർഗ്ഗ പ്രതിരോധത്തിനെറ പാട്ടുകാരനായി നമ്മുടെ മുന്നിൽ നിൽക്കുന്നു.
കാണാനും കേൾക്കാനും ആഗ്രഹിക്കാത്തവ വാക്കുകളിലൂടെ അഗ്‌നിപടർത്തുന്ന അപൂർവ്വകാഴ്‌ചയാണ് ഓരോ കവിതയും സമ്മാനിക്കുന്നത്. ആഗസ്‌റ്റിനെപ്പറ്റി ചരമക്കുറിപ്പ് എഴുതേണ്ടിവന്ന കവിയുടെ ക്ഷുഭിതഹൃദയം വായനക്കാർക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയുന്നത് കവിയുടെ കഠാരമുനയാർന്ന വാക്കുകളിലൂടെയാണ്.
റോസിയ, മഴക്കിനാവ്, കയ്യൊപ്പ്, ശംബൂകൻ, ഭാരതപ്പുഴ, കലണ്ടർ തുടങ്ങിയ കവിതകൾ ഈ സമാഹാരത്തിലെ തിളങ്ങുന്ന നക്ഷത്രങ്ങളാണ്. കവിത കലാപത്തിന്റെ കടുംതുടിയാണെന്ന് പ്രഖ്യാപിക്കുന്ന കവി വർത്തമാനകാലത്തിന്റെ സാക്ഷിയാണ്, കാവ്യം അടയാളവും.
ജയിൽവസന്തം (കവിതകൾ), സുധാകരൻ ചന്തവിള, പാപ്പിയോൺ, വില – 40.00്0
Generated from archived content: book1_apr23.html Author: punthalathazham-chandrabos