ബി കേർഫുൾ

മനസ്സ്‌ വല്ലാതെ അസ്വസ്ഥമായപ്പോഴാണ്‌ പതിവില്ലാതെ ടി.വിയൊന്നു കാണാമെന്നു വെച്ചത്‌. ആദ്യം കണ്ണുകളെ വിശ്വസിക്കാൻ തോന്നിയില്ല. ഇമവെട്ടാതെ തുറിച്ചുനോക്കി. നിറഞ്ഞ നഗ്നത തന്നെ. ആരും കാണല്ലേ എന്നു പ്രാർത്ഥിച്ചു. അടുത്തതിലാകട്ടെ അഭിമുഖം. ചോദ്യകർത്താവ്‌ തന്റെ വാക്‌സാമർത്ഥ്യം തെളിയിച്ചു കൊണ്ടേയിരുന്നു. സതസ്വതി വരദാനം ലഭിച്ച മറ്റേ വ്യക്തിയാകട്ടെ നിർന്നിമേഷനായി നോക്കി ഇരിക്കുകയും. ആണും പെണ്ണും കലർന്ന പേക്കോലങ്ങളുടെ കസർത്തുകൾ എന്നെ തുടരെത്തുടരെ ഞെട്ടിച്ചു കൊണ്ടിരുന്നു. സ്ര്തീനന്മയ്‌ക്കായി ചർച്ച നടത്തുന്നവരുടെ മുഖത്തെ അളവില്ലാത്ത ചായങ്ങളിൽ മാനം നഷ്ടപ്പെടുന്നവരുടെ കണ്ണീരിന്റെ നിറം ഉണ്ടായിരുന്നില്ല. വിവാഹിതയായ പെണ്ണിനുവേണ്ടി കുറേ ആണുങ്ങൾ ഗുസ്തിപിടിക്കുന്നു. വേറെ ചാനലിൽ തിരിച്ചും. കേരളത്തിലെ ജനസംഖ്യയി ഇത്രയധികം സങ്കീർണ്ണതകളോ? ഏതോ ഒരു ‘ചാലിൽ’ കേട്ട വാക്കുകൾ. ഈ കാലത്തിനു വേണ്ടി കുറച്ച്‌ എക്സെൻട്രിക്‌ ആയിത്തന്നെ ഞാൻ പറഞ്ഞുകൊണ്ടിരുന്നു. ബി കേർഫുൾ…

Generated from archived content: story3_oct1_07.html Author: priya-nair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here