കാത്തിരിപ്പ്‌

‘വേഗമിങ്ങെത്തീടണേ

നേരമന്തിയാകാറായ്‌

പാതിമെയ്യോതീടവേ

പാതിജീവനറ്റുപോയ്‌

“ആശയും പ്രശാന്തനും

നിദ്രവിട്ടെന്നീൽക്കുമ്പോ-

ളച്ഛനെത്തിരക്കിയാലെന്തു-

ഞാനോതീടുവാൻ?”

’മുമ്പൊരിക്കലും തോന്നതീവിധം

ചൊല്ലീടുവാൻ

കാരണം കണ്ടീലഞ്ഞാൻ,

ദുർന്നിമിത്തം വല്ലതും?“

കാന്തനെത്തിയിട്ടില്ല പോയിട്ടു

നാളേറെയായ്‌

കാത്തിരിപ്പാണിപ്പോഴും

കാണുവാൻ കൊതിക്കുന്നേൻ!

Generated from archived content: poem2_aug22_07.html Author: prf_reghuramannair

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English