ഇന്നിരവിന്റെ മൺചിരാതൊന്നണഞ്ഞു-
ർവിയിൽ ചിത് പ്രകാശം പരക്കവേ
പുത്തനാശതൻ
പൂവിളിയിൽ, മിഴിനീരുണക്കിയാ-
വേഴാമ്പൽ പാടവേ,
വ്യഥിത ഹൃത്തിൽ
ചെളിക്കുണ്ടിലായിരം
കമല പുഷ്‌പങ്ങൾ
പൂത്തിറങ്ങീടവേ,
വിധിയെറിയുന്ന കല്ലുകൾക്കൊന്നിനും
തവഹൃദയ തീർത്ഥം കലൂഷമാക്കിടുവാൻ
കഴിയുമാറാകാതിരിക്കട്ടെ-
യെന്നുതന്നുടയ ദേവനോ-
ടിന്നെന്റെ പ്രാർത്ഥന
ആയുരാരോഗ്യ
സമ്പദ് സമൃദ്ധിതന്നാ-
രവങ്ങളാലായിരംവത്സരം
പൂർണ്ണ ചന്ദ്രികാ ശോഭയോ-
ടെൻ ഗുരുനാഥ വാഴ്‌ക-
യെൻ മംഗളാശംസകൾ
Generated from archived content: poem12_jan2.html Author: pramod_kuzhimathikkad